hindu seva kendram helps differently able praveen to return home country from dubaiCurrent Events

ഹിന്ദു സേവാ കേന്ദ്രം ഇടപെട്ട് മലപ്പുറം സ്വദേശിയെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ചു

മലപ്പുറം താനൂർ സ്വദേശിയായ പ്രവീൺ രവീന്ദ്രൻ എന്ന വ്യക്തിയെ ദുബായിൽ നിന്ന് നാട്ടിൽ എത്തിക്കണം എന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അച്ഛന്റെ ജ്യേഷ്ഠൻ രാജൻ താനൂർ ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുകയുണ്ടായി.

ഏറെനാളായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്ന പ്രവീൺ ഒരു ഭിന്നശേഷിക്കാരന്‍ കൂടിയാണ്. കഴിഞ്ഞ മാസം മെയ് 19ന് അദ്ദേഹത്തിന് സ്ട്രോക്ക് വരുകയും ശരീരം തളർന്ന അവസ്ഥയിൽ ദുബായിലെ പ്രമുഖ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു, ഇദ്ദേഹത്തിന്റെ കൂടെ ഹോസ്പിറ്റലില്‍ ഒരു സഹായത്തിന് ആരുമില്ലായിരുന്നു. കൂടാതെ ലോക് ഡൗൺ മൂലം നാട്ടില്‍ നിന്നും ദുബായിലേക്ക് ബന്ധുക്കള്‍ക്ക് പോവാന്‍ പറ്റാത്ത അവസ്ഥയിലുമായി. വീട്ടുകാര്‍
ഹോസ്പിറ്റൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ശരീരം തളർന്ന അവസ്ഥയില്‍ തനിച്ച് നാട്ടിലേക്ക് അയക്കുവാന്‍ കഴിയില്ല എന്നറിയാൻ കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് ആ കുടുംബം ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഹിന്ദു സേവാ കേന്ദ്രം ഇടപെട്ട് ഭാരത വിദേശകാര്യ മന്ത്രാലയം മുഖാന്തിരം അദ്ദേഹത്തിന് വേണ്ട എല്ലാവിധ യാത്രാനുമതികളും വേഗത്തിൽ നേടിയെടുക്കുകയും ഈ കഴിഞ്ഞ ആറാം തീയ്യതി (06/06/2020) വൈകുന്നേരം നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള വിമാനത്തിൽ അദ്ദേഹത്തിന് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.

പ്രവീണിന്റെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ ഹിന്ദു സേവാ കേന്ദ്രത്തെ അറിയിച്ചു.

ഹിന്ദു സേവാ കേന്ദ്രം | കേരള ഹിന്ദു ഹെല്പ് ലൈൻ | 9400161516

#HSK #Hindu_Seva_Kendram #Kerala_Hindu_Helpline #Dubai #Malappuram #India #Covid19 #Help #Hindu

Leave a Reply