നിരവധി ഹിന്ദുത്വ വിജയങ്ങൾക്കു ശേഷം ഹിന്ദു സേവാകേന്ദ്രം മറ്റൊരു കേസുമായി കോടതിയിൽ


June 15, 2022
admin

ദേവസ്വം ഫണ്ടിൽ നിന്നും ക്ഷേത്രങ്ങളിലെ ജീവനക്കാരിൽ നിന്നും നിർബന്ധപൂർവ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുന്നതിനെ ചോദ്യം ചെയ്തു കൊണ്ട് ഹിന്ദു സേവാ കേന്ദ്രം ഇന്ന് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. അഡ്വ.കൃഷ്ണരാജ് ആണ് ഹിന്ദു സേവാ കേന്ദ്രത്തിന് വേണ്ടി ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നും ദേവസ്വം ഫണ്ടും, ജീവനക്കാരുടെ ശംബളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധപൂർവ്വം നൽകുന്നതിനുള്ള ആഹ്വാനം ഈ കോവിഡ് ദുരിത കാലത്ത് ഹിന്ദു ക്ഷേത്രങ്ങളുടെയും അതിലെ ജീവനക്കാരുടെയും നിലനില്പിനെ തന്നെ ബാധിക്കുന്നതാണ്. ഇതിനെ ചോദ്യം ചെയ്യുവാൻ ആരും ഉണ്ടാകില്ല എന്ന ധാർഷ്ട്യം ആണ് ദേവസ്വം ബോർഡും സർക്കാരും സ്വീകരിച്ചു വരുന്നത്.

വരുമാനം മുട്ടി നിൽക്കുന്ന സർക്കാരിന് വീണ്ടും കൈയിട്ട് വാരാൻ കിട്ടിയ അവസരം ദേവസ്വം ബോർഡിനെ ചട്ടുകമാക്കി കൊണ്ട് നടപ്പിലാക്കുക എന്ന നയമാണ് ഇവർ അനുവർത്തിച്ച് വരുന്നത്. ഹിന്ദു സമൂഹത്തോട് കാണിക്കുന്ന ഇത്തരം അനീതികൾക്കെതിരെ ഹിന്ദു സേവാ കേന്ദ്രം മുൻപും നടപടികൾ എടുത്തിട്ടുണ്ട്. കോടതി പ്രഖ്യാപനം വരും മുൻപേ ദേവസ്വം ഭൂമി കൃഷിക്കായി പാട്ടത്തിന് നൽകി ഹൈന്ദവ ക്ഷേത്രങ്ങളെ തീറെഴുതി കൊടുക്കുവാൻ ദേവസ്വം ബോർഡ് നടത്തിയ നീക്കത്തെയും ഹിന്ദു സേവാ കേന്ദ്രം തറപറ്റിച്ചിരുന്നു.

ഹിന്ദു സമൂഹം നേരിടുന്ന ഏതൊരു പ്രശ്നത്തെയും തുടർന്നും ചെറുത്ത് തോൽപിക്കും എന്ന് ഹിന്ദു സേവാ കേന്ദ്രം അറിയിക്കുന്നു. ഹിന്ദു സേവാ കേന്ദ്രത്തോടൊപ്പം അണി ചേരൂ. പ്രതികരിക്കൂ.

Copyright Hindu Seva Kendram 2023.
All Rights Reserved