ദേവസ്വം ബോർഡിലും സാലറി ചലഞ്ച് : ഹിന്ദു സേവാ കേന്ദ്രം കോടതിയിലേക്ക്


June 18, 2020
admin

മലബാർ ദേവസ്വം ബോർഡ് 18-05-2020 -ന് ഇറക്കിയ അറിയിപ്പ് പ്രകാരം, ടി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ഫണ്ടും, ജീവനക്കാരുടെ ശംബളവും നിർബന്ധപൂർവ്വം നൽകുന്നതിനുള്ള ആഹ്വാനം. ദേവസ്വം ബോർഡിന് കീഴിലുള്ള എ ഗ്രേഡ് ക്ഷേത്രങ്ങളിൽ നിന്നും ഒരു ലക്ഷം രൂപ വീതവും മറ്റ് ക്ഷേത്രങ്ങളിൽ നിന്നും നിശ്ചയിക്കപ്പെടാത്ത തുകയും നൽകുവാനാണ്‌ നിർദേശം.

ക്ഷേത്രം ജീവനക്കാരുടെ ശംബളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം വീതം 12 തവണയായി പിരിച്ചെടുക്കുവാനും നിർദേശം ഉണ്ട്. ക്ഷേത്രം നൽകേണ്ടുന്ന ഫണ്ടിന് പുറമെ ആണിത്.

നിർബന്ധപൂർവ്വം ഹിന്ദു ആരാധനാലയങ്ങളിൽ നിന്ന് മാത്രം പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ നിർദേശിക്കുന്ന, ഹിന്ദു സമൂഹത്തിനോട് കാണിക്കുന്ന ഈ അനീതിക്ക് എതിരെ ഹിന്ദു സേവാ കേന്ദ്രം കോടതിയിലേക്ക്.

ഈ വിഷയത്തിൽ ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയിൽ പരാതി നൽകും.

പ്രളയ ദുരിതാശ്വാസ ഫണ്ടിനും ഓഖി ദുരിതാശ്വാസ ഫണ്ടിനും ഇവിടെ എന്ത് സംഭവിച്ചെന്ന് പൊതു സമൂഹം കണ്ടതാണ്.

ഇത്തരത്തിലുള്ള വിവേചന പൂർവ്വമായ ഇടപെടലുകൾ ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഡാലോചനയാണ്.

കോവിഡ് മൂലം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും അടച്ചിടുകയും, ക്ഷേത്ര വരുമാനത്തിലും ജീവനക്കാരുടെ വരുമാനത്തിലും വൻ ദുരിതം നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് ദേവസ്വം ബോർഡ് വക ഈ ദുരിതാശ്വാസം.

ഹിന്ദു സേവാ കേന്ദ്രത്തോടൊപ്പം അണി ചേരൂ. പ്രതികരിക്കൂ

Hindu Seva Kendram to Challenge Malabar Devaswom Board on Salary Challenge

A recent notification issued by the Malabar Devaswom Board dated 18-05-2020, demanded for the payment of Devaswom funds and employees’ salaries to the Chief Minister’s Relief Fund from temples under the Devaswom Board.

As per the notification, A-level temples under the Devaswom Board would be given Rs.1 Lakh and it is also proposed to deduct one day wages from the salary of the temple employees for a period of 12 months. This is in addition to the funds the temple has to remit. Hindu Seva Kendra will take this matter to the Court against the injustice shown to the Hindu community by insisting that only donations from Hindu temples be donated to the Relief Fund.

Hindu Seva Kendra will file the complaint with the High Court of Kerala in this regard. The public has seen what happened to the Flood Relief Fund and the Okhi Relief Fund. This kind of discriminatory interference is a conspiracy to annihilate the Hindu society. The Devaswom Board is in a hurry when all the temples in Kerala are closed due to Covid-19 and there is a huge distress on the income of the temples and the employees.

Join hands with Hindu Seva Kendra and extend your support in this move.

Copyright Hindu Seva Kendram 2023.
All Rights Reserved